ദേശീയം

'രാമന് പ്രിയപ്പെട്ടവന്‍'; അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് എഎപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യവുമായി ആം ആദ്മി പാര്‍ട്ടി. രാമക്ഷേത്രത്തിന് സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് എഎപി വക്താവും എംഎല്‍എയുമായ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.

എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിലെ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് കഴിഞ്ഞ ദിവസം സൗരഭ് ഭരദ്വാജ് വ്യക്തമാക്കിയിരുന്നു. ഹനുമാന്റെ സാഹസിക യാത്ര വര്‍ണിക്കുന്നതാണ് സുന്ദരകാണ്ഡം.

രാമക്ഷേത്രനിര്‍മ്മാണത്തോടൊപ്പം അയോധ്യയില്‍ സുന്ദരവും ഗംഭീരവുമായ ഹനുമാന്‍ പ്രതിമ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുമെന്ന് ഭരദ്വാജ് പറഞ്ഞു.  അതിനായി ട്രസ്റ്റിനോട് സമയം ആവശ്യപ്പെടുമെന്നും ഔദ്യോഗികമായി അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.രാമന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് ഹനുമാന്‍. രാമക്ഷേത്രം എവിടൈയെല്ലാം ഉണ്ടോ അവിടെയെല്ലാം ഹനുമാനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അരവിന്ദ് കെജരിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത് വാല്‍മീകി മന്ദിരത്തില്‍ നിന്നായിരുന്നു. തെരെഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തടൊപ്പം സന്ദര്‍ശനവും നടത്തിയിരുന്നു. താന്‍ ഹനുമാന്‍ ഭക്തനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരവാദിയെന്ന് ബിജെപി നേതാക്കള്‍ വിളിച്ചപ്പോള്‍ പൂജയുടെയും ഹനുമാന്‍ ചാലിസ ചൊല്ലിയതിന്റെയും വിഡിയോ പുറത്ത് വിട്ടായിരുന്നു കെജരിവാള്‍ മറുപടി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും