ദേശീയം

'ഹിറ്റ്‌ലറെ ഓര്‍മ്മപ്പെടുത്തും'; ദേശീയത എന്ന വാക്ക് ഉപയോഗിക്കരുതെന്ന് മോഹന്‍ ഭാഗവത്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദേശീയത എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആളുകള്‍ ദേശീയവാദമെന്ന പദം ഉപയോഗിക്കുന്നത് അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ മൊറാദിബാദിലുള്ള  മുഖര്‍ജി സര്‍വകലാശാലയില്‍ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയത എന്ന പദം ഉപയോഗിക്കരുത്. രാഷ്ട്രം എന്ന് ഉപയോഗിക്കുന്നതാണ് ശരി. ദേശീയവാദം എന്ന് ഉപയോഗിക്കുമ്പോള്‍ അത് ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മിപ്പിക്കുന്നു. മൗലികവാദം രാജ്യത്തുടനീളം അശാന്തി നിലനില്‍ക്കുന്നുണ്ടെന്നും, രാജ്യത്തെ വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൗലികവാദം കാരണം രാജ്യത്ത് അശാന്തി നിലനില്‍ക്കുന്നു. എല്ലാവരേയും ഒന്നിപ്പിക്കുന്ന സവിശേഷതയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണ്. വൈവിധ്യങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ ഓരോ പൗരനും ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു– അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയെ എത്തിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ഭാഗവത് വ്യക്തമാക്കി. ഇന്ത്യ ഉറപ്പായും നേതൃത്വത്തിലേക്കെത്തും. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ വളരുകയാണെങ്കില്‍ അത് ലോകത്തിന് ഗുണം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നും ഭാഗവത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ