ദേശീയം

ആഭ്യന്തരമന്ത്രാലയത്തിന്റെ പരാജയം; ഡല്‍ഹി സര്‍ക്കാര്‍ ഉരുക്കുമുഷ്ടി കൊണ്ട് കലാപം അടിച്ചമര്‍ത്തണം; രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടന്‍ രജനീകാന്ത് രംഗത്ത്. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തരമന്ത്രാലയമാണെന്നും രജനീകാന്ത് പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ കലാപം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണം. കലാപം  നേരിടുന്നതില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടെന്നും രജനീകാന്ത് പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് കലാപത്തിലേക്ക് വഴിവച്ചതെന്നും രജനീകാന്ത് ആരോപിച്ചു. അതേസമയം പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്‌ലീം ജനവിഭാഗത്തെ ബാധിക്കില്ലെന്ന് ആവര്‍ത്തിച്ച രജനീകാന്ത് ശരിയായ കാര്യങ്ങള്‍ പറയുന്നത് കൊണ്ട് തന്നെ ബിജെപിയായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും