ദേശീയം

നീറ്റ് എഴുതുന്നില്ലേ? അപേക്ഷാതിയതി നീട്ടി, ആറുവരെ സമയമുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയ്ക്ക് (നീറ്റ് യൂ ജി) അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പുതുക്കിയ തിയതിപ്രകാരം ഈ മാസം ആറാം തിയതി വരെ പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ആറാം തിയതി രാത്രി 11:50ന് മുമ്പായി അപേക്ഷിക്കുന്നവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. 

നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് ഡിസംബര്‍ 31 ആയിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന തിയതി. എന്നാല്‍ അപേക്ഷകരുടെ തിരക്കുമൂലം പലര്‍ക്കും അപേക്ഷിക്കാനുള്ള സാധിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിയതി നീട്ടിയത്. 

അപേക്ഷയിലെ പിഴവുകള്‍ തിരുത്താനുള്ള തിയതിയിലും പരീക്ഷാതിയതിയിലും മാറ്റമില്ല. ജനുവരി 15 മുതല്‍ 31 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം. മെയ് മൂന്നാം തിയതിയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി