ദേശീയം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയ നീക്കവുമായി ഡിഎംകെ; സ്പീക്കര്‍ക്ക് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : പൗരത്വ നിയമഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കവുമായി ഡിഎംകെ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഎംകെ തമിഴ്‌നാട് അസംബ്ലി സെക്രട്ടറി കെ ശ്രീനിവാസന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. അടുത്ത നിയമസഭ സമ്മേളനത്തില്‍ പൗരത്വ നിയമത്തെ എതിര്‍ത്തുകൊണ്ട് പ്രമേയത്തിന് അനുവാദം ചോദിച്ചുകൊണ്ടുള്ളതാണ് കത്ത്. അടുത്ത ആഴ്ചയാണ് തമിഴ്‌നാട് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.

നേരത്തെ പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ബാക്കി 139 എംഎല്‍എമാരും പ്രമേയത്തെ അനുകൂലിച്ചിരുന്നു. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ പ്രശംസിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തു വരികയും ചെയ്തിരുന്നു.

കേരള നിയമസഭയുടേത് മാതൃകാപരമായ നടപടിയാണ്. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായ മുന്നേറ്റം ഉയര്‍ന്നുവരേണ്ടതുണ്ട്. കേരള നിയമസഭ ചെയ്തതുപോലെ രാജ്യത്തെ മറ്റ് സംസ്ഥാന നിയമസഭകളും ഇത്തരത്തില്‍ പ്രമേയം പാസ്സാക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭ വിളിച്ചുചേര്‍ത്ത്, പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവക്കെതിരെ പ്രമേയം പാസ്സാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ