ദേശീയം

ഏഴ് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്ന സംഭവം ഇന്ത്യയിലേതെന്ന് ഇമ്രാന്‍ ഖാന്‍; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് എതിരെ പൊലീസ് അതിക്രമം നടത്തുന്നു എന്നാരോപിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉത്തര്‍പ്രദേശ് പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ എന്ന പേരില്‍ ഇമ്രാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ബംഗ്ലാദേശ് പൊലീസ് നടപടിയുടെ വീഡിയോയാണ്. സംഭവം വിവാദമായതോടെ ഇമ്രാന്‍ വീഡിയോ പിന്‍വലിച്ചു. 

ഏഴ് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്ന പൊലീസ് ലാത്തിചാര്‍ജിന്റെ വീഡിയോയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇമ്രാന്‍ ട്വീറ്റ് ചെയ്തത് ബംഗ്ലാദേശില്‍ നടന്ന സംഭവമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ ഗ്രൂപ്പിന്റെ നടപടി ദൃശ്യങ്ങളാണ് ഇത്. ഇമ്രാന്റെ വീഡിയോ വന്നതിന് പിന്നാലെ ഇത് തങ്ങളുടെ സംസ്ഥാനത്ത് നടന്ന സംഭവമല്ലെന്ന് വ്യക്തമാക്കി യുപി പൊലീസും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു