ദേശീയം

രണ്ടുരാത്രി നീണ്ട ആക്രമണം; അമ്മയെ മൂന്ന് മക്കളും മരുമക്കളും ചേര്‍ന്ന് ഇരുമ്പു ദണ്ഡിന് അടിച്ചു കൊന്നു, അച്ഛനും ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ അമ്മയെ മൂന്ന് മക്കളും മരുമക്കളും ചേര്‍ന്ന് അടിച്ചു കൊന്നു. ഇരുമ്പു ദണ്ഡും വടിയും ഉപയോഗിച്ചുളള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അച്ഛന്‍  ആശുപത്രിയിലാണ്. സംഭവത്തില്‍ മക്കള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.

രാജസ്ഥാന്‍ കോട്ട ബുണ്ടി ജില്ലയിലാണ് സംഭവം. 65 വയസ്സുകാരിയായ കമല ദേവി സെയ്‌നിയാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാത്രിക്കും ഇടയിലുളള സമയത്ത് വീട്ടില്‍ വച്ചാണ് വൃദ്ധ മാതാപിതാക്കള്‍ക്ക് നേരെ മക്കളും മരുമക്കളും ചേര്‍ന്ന്  ആക്രമണം നടത്തിയത്. ഇരുമ്പു ദണ്ഡിനും വടിക്കുമാണ് ഇരുവരെയും ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തില്‍ അമ്മ തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. തലയ്ക്കും പുറത്തുമേറ്റ അടിയാണ് മരണകാരണം.  ഭര്‍ത്താവ് രാംകിഷന്‍ സെയ്‌നി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു