ദേശീയം

മോദിയുടെ മണ്ഡലത്തില്‍ എബിവിപിക്ക് കനത്ത തോല്‍വി; വാരാണസി സംസ്‌കൃത സര്‍വകലാശാലയില്‍ എല്ലാ സീറ്റിലും തോറ്റു

സമകാലിക മലയാളം ഡെസ്ക്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ പ്രമുഖ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചടി. സമ്പൂര്‍ണാനന്ദ സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ മത്സരിച്ച എല്ലാ സീറ്റിലും എബിവിപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. എന്‍എസ്‌യുഐക്കാണ് വിജയം. പ്രധാനപ്പെട്ട നാല് സീറ്റിലും വന്‍ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന ജയിച്ചത്. 

എബിവിപിയിലെ ഹര്‍ഷീത് പാണ്ഡയെ തോല്‍പ്പിച്ച് എന്‍എസ് യുഐ സ്ഥാനാര്‍ഥിയായ ശിവം ശുക്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്റായും അവിനാഷ് പാണ്ഡെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുക്കപ്പെട്ടു. ലൈബ്രേറിയന്‍ പോസ്റ്റിലേക്ക് രജനികാന്ത ദുബെയും തെരഞ്ഞടുക്കപ്പെട്ടു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിജയാഹ്ലാദ റാലി ഒഴിവാക്കണമെന്ന് വൈസ് ചാന്‍സല്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചു. വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്കുള്ള വഴിയിലും പൊലീസ് സംരക്ഷണം നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞടുപ്പില്‍ ഒരുസീറ്റില്‍ എബിവിപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റിലും ജയിക്കാത്തത് വലിയ തിരിച്ചടിയായി. 

50.82 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 1950 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്