ദേശീയം

'സ്‌നേഹം അനുഭവിക്കണോ പശുവിനെ തൊടൂ, നെഗറ്റിവിറ്റിയെ അകറ്റി നിര്‍ത്താം' ; പുതിയ 'കണ്ടുപിടുത്ത'വുമായി കോണ്‍ഗ്രസ് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നെഗറ്റിവിറ്റിയെ ( നിഷേധാത്മകത) അകറ്റിനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് മന്ത്രി. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എയും വനിതാ ശിശുക്ഷേമ മന്ത്രിയുമായ യശോമതി ഠാക്കൂറിന്റേതാണ് പുതിയ കണ്ടുപിടുത്തം. അമരാവതിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശോമതി ഠാക്കൂര്‍ പശുവിനെ സ്പര്‍ശിച്ചാലുള്ള ഗുണത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

നിങ്ങള്‍ ഒരു പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍  നിഷേധാത്മകതയെ അകറ്റിനിര്‍ത്താനാകും. ഇക്കാര്യം നമ്മുടെ സംസ്‌കാരത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് യശോമതി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് യശോമതി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.

പുതിയ പ്രസ്താവനയും വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.  'പശു ഒരു ദൈവികമായ മൃഗമാണ്. ഇനി പശുവോ അല്ലെങ്കില്‍ ഏത് മൃഗമോ ആയിക്കോട്ടെ, അവരെ സ്പര്‍ശിക്കുന്നിലൂടെ സ്‌നേഹം അനുഭവിക്കാം.' ഇതുതന്നെയാണ് താന്‍ പറഞ്ഞത്. അതില്‍ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു.

കഴിഞ്ഞദിവസം ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും യശോമതി ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്ന് വോട്ടര്‍മാര്‍ പണം വാങ്ങാമെന്നും, എന്നാല്‍ വോട്ട് കോണ്‍ഗ്രസിന് മാത്രം ചെയ്താല്‍ മതിയെന്നുമായിരുന്നു അവരുടെ ആഹ്വാനം. മഹാരാഷ്ട്രയിലെ ടോസ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായ യശോമണി ഠാക്കൂര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി