ദേശീയം

ചേരിയിലെ കുടിലില്‍ താമസം ; ദിവസക്കൂലി 300 രൂപ മാത്രം ; ഒരു കോടി ആദായ നികുതി അടയ്ക്കണമെന്ന് നോട്ടീസ്, ഞെട്ടിത്തരിച്ച് യുവാവും കുടുംബവും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന, വെറും 300 രൂപ ശമ്പളക്കാരനുമായ ആള്‍ക്ക് ഒരു കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് നോട്ടീസ്. മുംബൈ ചേരിയില്‍ താമസിക്കുന്ന ഭൗസാഹേബ് അഹിറേ എന്നയാള്‍ക്കാണ് ആദായനികുതി വകുപ്പിന്റെ അപ്രതീക്ഷിത നോട്ടീസ്. 1.05 കോടി രൂപ അടയ്ക്കണമെന്നാണ് നിര്‍ദേശം. നോട്ടുനിരോധനക്കാലത്ത് ഭൗസാഹേബിന്റെ അക്കൗണ്ടില്‍ 58 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.


എന്നാല്‍, തനിക്ക് ഇങ്ങനെയൊരു നിക്ഷേപം നടന്ന അക്കൗണ്ടിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് ഭൗസാഹേബ് അഹിറേ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭൗസാഹേബ് പൊലീസില്‍ പരാതി നല്‍കി. വ്യാജരേഖ ഉപയോഗിച്ചാകും അക്കൗണ്ട് ആരംഭിച്ചതെന്ന് സംശയമുണ്ടെന്നും ഭൗസാഹേബ് പറയുന്നു. ഭാര്യാപിതാവിനൊപ്പം കുടിലിലാണ് ഭൗസാഹേബിന്റെ താമസം.

2016ല്‍ നോട്ടുനിരോധന സമയത്ത് ഈ തുക ബാങ്കില്‍ നിക്ഷേപിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള ആദ്യ നോട്ടീസ് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭൗസാഹേബ് ഐ.ടി ഓഫീസിനെയും ബാങ്കിനെയും സമീപിച്ചിരുന്നു. ജനുവരി ഏഴാം തീയതി ഇത് സംബന്ധിച്ചുള്ള രണ്ടാമത്തെ നോട്ടീസും ലഭിച്ചു. ഇതോടെയാണ് ഭൗസാഹേബ് പൊലീസിനെ സമീപിച്ചത്.

ഇയാളുടെ പാന്‍ കാര്‍ഡ് നമ്പര്‍ വച്ചുകൊണ്ടാണ് അക്കൗണ്ട് ആരംഭിച്ചിരുന്നതെങ്കിലും അതിനായി നല്‍കിയിരിക്കുന്ന ഒപ്പുകളും ഫോട്ടോയും ഭൗസാഹേബിന്റേതല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ