ദേശീയം

സഹായിക്കാന്‍ എന്ന് പറഞ്ഞ് അടുത്തുകൂടി, വീട്ടമ്മയുടെ ശ്രദ്ധതിരിഞ്ഞ തക്കത്തില്‍ കാര്‍ഡ് മാറ്റി; വീട്ടിലെത്തി മെസേജ് നോക്കിയ 46കാരി ഞെട്ടി!

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സഹായിക്കാന്‍ എന്ന വ്യാജേന അടുത്തുകൂടി 46കാരിയുടെ 38,000 രൂപ തട്ടിയെടുത്തതായി പരാതി. ഡെബിറ്റ് കാര്‍ഡ് തട്ടിയെടുത്ത് പകരം ഉപയോഗശൂന്യമായ കാര്‍ഡ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ പടിഞ്ഞാറന്‍ കല്യാണിലാണ് സംഭവം. 2000 രൂപ പിന്‍വലിക്കാന്‍ എടിഎമ്മില്‍ പോയ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം എടിഎം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിച്ചില്ല. ഈസമയത്ത് പിന്നില്‍ നിന്നിരുന്ന ആള്‍ സഹായിക്കാം എന്ന് പറഞ്ഞ് അടുത്തുകൂടി കബളിപ്പിക്കുകയായിരുന്നുവെന്ന് 46കാരിയുടെ പരാതിയില്‍ പറയുന്നു.

46കാരിയുടെ കയ്യില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് വാങ്ങി 2000 രൂപ പിന്‍വലിച്ച് നല്‍കി. അതിനിടെ വീട്ടമ്മയുടെ ശ്രദ്ധതിരിച്ച് കാര്‍ഡ് ഒളിപ്പിച്ചു. പകരം കണ്ടാല്‍ ഒരേപോലെ തോന്നുന്ന മറ്റൊരു ഉപയോഗശൂന്യമായ കാര്‍ഡ് നല്‍കി എടിഎമ്മില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് 38,000 രൂപ പിന്‍വലിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

വീട്ടില്‍ തിരിച്ചെത്തിയ വീട്ടമ്മ, തുടര്‍ച്ചയായി വന്ന ടെക്സ്റ്റ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് 38,000 രൂപ പിന്‍വലിച്ചെന്നാണ് സന്ദേശം.കൂടാതെ കയ്യില്‍ ഇരിക്കുന്നത് തന്റെ കാര്‍ഡല്ലെന്നും തിരിച്ചറിഞ്ഞു. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു