ദേശീയം

പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തിയാല്‍ കോളറില്‍ പിടിച്ചുപുറത്താക്കും; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പൊതുസമ്മേളനങ്ങളില്‍ പ്രചാരണത്തിനെത്തിയാല്‍ കോളറില്‍ പിടിച്ചുപുറത്താക്കുമെന്ന് അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മന്‍ജിന്ദര്‍ സിങ് സിര്‍സ.ഡല്‍ഹി തിരഞ്ഞെടുപ്പിന് കമല്‍നാഥ് ഉള്‍പ്പെടെയുള്ള താരപ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ് മന്‍ജിന്ദര്‍ സിങ് സിര്‍സ പ്രതികരണവുമായി രംഗത്തെത്തിയത്. 

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്നു ആരോപിച്ചാണ് അകാലിദള്‍ നേതാവിന്റെ പ്രതികരണം.ഒരു കാരണവശാലും കമല്‍നാഥിനെ ഡല്‍ഹിയില്‍ ഒരിടത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് മന്‍ജിന്ദര്‍ സിങ് സിര്‍സ വ്യക്തമാക്കി. പൊതുസമ്മേളനങ്ങളില്‍ കമല്‍നാഥിനെ വേദിയിലേക്കു കയറ്റിവിടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നു. എങ്കില്‍ കമല്‍നാഥിനെ കോളറില്‍ പിടിച്ച് വേദിയില്‍ നിന്നു പുറത്താക്കും.

സിഖുകാരുടെ കൊലപാതകികള്‍ക്ക് കോണ്‍ഗ്രസ് ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ്. ഏറെ പോരാട്ടങ്ങള്‍ക്കു ശേഷമാണ് കമല്‍നാഥിനെതിരെയുള്ള കേസ് ഉയര്‍ത്തിക്കൊണ്ടുവരാനായത്. തിരഞ്ഞെടുപ്പില്‍ മത്സസരിക്കാന്‍ അവസരം നല്‍കിയും മന്ത്രിയാക്കിയും മറ്റും കോണ്‍ഗ്രസ് തുടര്‍ച്ചയായി കമല്‍നാഥിനെ പിന്തുണയ്ക്കുകയാണെന്നും മന്‍ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)