ദേശീയം

രാജ്യത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹത കെജരിവാളിനെന്ന് അമിത് ഷാ; പക്ഷെ അത് വാഗ്ദാന മത്സരത്തിലാണെന്നു മാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന മത്സരമുണ്ടങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഒന്നാമതെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം മറന്നുവെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ഡല്‍ഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

'രാജ്യത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരു മത്സരം ഉണ്ടെങ്കില്‍, തീര്‍ച്ചയായും കെജ്‌രിവാളിന് ഒന്നാം സമ്മാനം ലഭിക്കും. നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ മറന്നു. അത് ഓര്‍മ്മിപ്പിക്കുകയാണ്. ഒരു കാര്യം കൂടി പറയട്ടെ എന്നാല്‍ ്അക്കാര്യം ഡല്‍ഹിയിലെ ജനങ്ങളോ ബിജെപി പ്രവര്‍ത്തകരോ മറന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു

അണ്ണാ ഹസാരെയുടെ സഹായത്തോടെയാണ് നിങ്ങള്‍ മുഖ്യമന്ത്രിയായത്. എന്നാല്‍ ലോക് പാലിനായി ഒരു നിയമം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമം കൊണ്ടുവന്നപ്പോള്‍ നിങ്ങള്‍ ഇവിടെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നാലര വര്‍ഷമായി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജോലി ചെയ്യാന്‍ നിങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഡല്‍ഹിയില്‍ വികസനം നടത്താന്‍ കഴിഞ്ഞില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി