ദേശീയം

വിശ്വസിക്കാനാവില്ല ഈ രക്ഷപ്പെടല്‍; കടുവയുടെ വായില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ  ഭണ്ടാരാ ജില്ലയിലാണ് സംഭവം നടന്നത്. ബിനാകി ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്. പുംസാര്‍–ബപേര ദേശീയപാതയില്‍ കടുവയെ കണ്ടെത്തിയെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതര്‍ക്ക് ഫോണ്‍ സന്ദേശമെത്തിയിരുന്നു. 

ദേശീയപാതയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് ചുറ്റും ആളുകള്‍ തടിച്ചുകൂടി. ആളുകളോട് കൂട്ടം കൂടി നില്‍ക്കരുതെന്നും കടുവയെ പ്രകോപിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇതൊന്നും ആരും ചെവിക്കൊണ്ടില്ല. കടുവയുടെ പിന്നാലെ നൂറുകണക്കിനാളുകള്‍ ഓടുന്നുണ്ടായിരുന്നു. ഇവരില്‍ 3 പേരാണ് ആക്രമണത്തിന് ഇരയായത്. ഇതിലൊരാളാണ് കടുവയുടെ പിടിയിലകപ്പെട്ടത്. ഗ്രാമവാസികള്‍ ഓടിയെത്തുന്നത് കണ്ട് കടുവ ഇയാളെ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

കടുവയുടെ പിടിയിലകപ്പെട്ട ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല. കടുവയെ മയക്കുവെടി വച്ച് വീഴ്ത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍