ദേശീയം

പ്രണയകഥ കേട്ട് പൊലീസിന്റെ മനസലിഞ്ഞു; വിവാഹവേദിയായി പൊലീസ് സ്റ്റേഷന്‍

സമകാലിക മലയാളം ഡെസ്ക്

കാന്‍പൂര്‍: യുവദമ്പതികളുടെ വിവാഹവേദിയായി കാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍. ഞായറാഴ്ചയാണ് പൊലീസ് സ്റ്റേഷനില്‍വെച്ച് യുവദമ്പതികള്‍ വിവാഹിതരായത്. സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോള്‍ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു.

അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലാണ്. എന്നാല്‍ ഇരുവരുടെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന ഇവര്‍ കോടതിയെ സമീപിച്ചു. അതേസമയം ഇരുവരും അവരവരുടെ വീട്ടില്‍ തന്നെ തുടരുകയും ചെയ്തു.

ഒരാഴ്ച മുന്‍പ് പെണ്‍കുട്ടിയുടെ കുടുംബം മറ്റൊരു യുവാവുമായി വിവാഹം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇത് അറിഞ്ഞതോടെ രണ്ടുദിവസം മുന്‍പ് ഇരുവരും ഇരുവരും വീട്ടില്‍ നിന്നും ഒളിച്ചോടി. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം യുവതിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവരെയും കണ്ടെത്തി. കമിതാക്കള്‍ തങ്ങളുടെ പ്രണയകഥ പൊലീസിനോട് പറഞ്ഞു. കഥ കേട്ടപ്പോള്‍ പൊലീസ് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചവരുത്തി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ ഇരുകുടുംബങ്ങളും കല്യാണത്തിന് സമ്മതം മൂളി. 

കുടുംബം കല്യാണത്തിന് സമ്മതം നല്‍കിയതോടെ വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ പൊലീസ് തന്നെ ഒരുക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ രാഹുലും നൈനയും പൊലീസുകാര്‍ക്ക് നന്ദി പറയുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി