ദേശീയം

ബജറ്റുസമ്മേളനത്തിന് ഇന്ന് തുടക്കം ; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, പൊതുബജറ്റ് നാളെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റുസമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യുക. പിന്നീട് ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തികസർവേ അവതരിപ്പിക്കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗ സമയം കോൺഗ്രസ് എംപിമാർ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികൾക്കിടെയാണ് നിര്‍മല സീതാരാമന്‍റെ രണ്ടാം ബജറ്റ്.  റിയൽ എസ്‍റ്റേറ്റ്, വ്യവസായിക-നിര്‍മ്മാണ മേഖലകളിൽ തുടരുന്ന മാന്ദ്യം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികൾ തുടങ്ങി ധനമന്ത്രി നിര്‍മ്മ സീതാരാമന് മുന്നിലെ വെല്ലുവിളികൾ ഏറെയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ 102 ലക്ഷംകോടി രൂപയുടെ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിക്കുകയും കോര്‍പ്പറേറ്റ് നികുതികൾ വെട്ടിക്കുറയ്‍ക്കുകയും ചെയ്‍തെങ്കിലും മാന്ദ്യം മറികടക്കാനായില്ല.

ഫെബ്രുവരി 11-ന് ആദ്യഘട്ട ബജറ്റുസമ്മേളനം കഴിഞ്ഞാൽ മാർച്ച് രണ്ടിനുതുടങ്ങി ഏപ്രിൽ മൂന്നുവരെ രണ്ടാംഘട്ട സമ്മേളനം നടക്കും. സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിക്കാൻ ശനിയാഴ്ച പ്രതിപക്ഷപാർട്ടികളുടെ യോഗം ചേർന്നേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍