ദേശീയം

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ യുവതിക്കും കുട്ടിക്കും മുന്നില്‍ സ്വയംഭോഗം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ യുവതിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ദിയോരിയയിലാണ് സംഭവം നടന്നത്. എസ്എച്ച്ഒയുടെ പെരുമാറ്റം യുവതി റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്.

ഭട്‌നി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഭിഷംപാല്‍ സിങിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെ എസ്എച്ച്ഒയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തുന്ന സ്ത്രീകളോട് ഇയാള്‍ ആദ്യമയാല്ല മോശമായി പെരുമാറുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഭൂമി തര്‍ക്കവുമായി ബന്ധമപ്പെട്ടാണ് യുവതി പരാതി നല്‍കാനായി സ്റ്റേഷനില്‍ എത്തിയത്. യുവതിക്കൊപ്പം ഇവരുടെ മകളും ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം കണ്ട് കുട്ടി ഭയന്നുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി