ദേശീയം

വെട്ടുകിളികളെ പായിക്കാന്‍ പാത്രം കൊട്ടല്‍; ശല്യത്തില്‍ പൊറുതിമുട്ടി ഗ്രാമങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വെട്ടുകിളികളുടെ ആക്രമണത്തില്‍ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. രാജ്യതലസ്ഥാനത്ത് വരെ എത്തിയ വെട്ടുക്കിളിക്കൂട്ടത്തെ ഓടിക്കാന്‍ പല വഴികളാണ് നാട്ടുകാര്‍ പ്രയോഗിക്കുന്നത്. രാജസ്ഥാനിലെ നഗാവുര്‍ ഗ്രാമവാസികള്‍ പാത്രം കൊട്ടിയാണ് വെട്ടുക്കിളികളെ പായിക്കാന്‍ ശ്രമിക്കുന്നത്. വെട്ടുക്കിളികളെ തുരത്താന്‍ ശ്രമിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അടുത്ത ദിവസങ്ങളില്‍ വെട്ടുകിളി ശല്യം രൂക്ഷമാവും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 'കഴിഞ്ഞ 10-15 ദിവസമായി വെട്ടുകിളികള്‍ ഈ പ്രദേശത്തുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ ജില്ലാ ഭരണകൂടം സാധിക്കുന്നത് ചെയ്യുന്നുണ്ട്. ഇത് പ്രജനന കാലം ആയതിനാല്‍ വെട്ടുകിളികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയാണ്.- ജില്ലാ അസിസ്റ്റന്റ് കലക്ടര്‍ പ്രഭതി ലാല്‍ ജാട്ട് പറഞ്ഞു.

വെട്ടുക്കിളെ സംസ്ഥാനത്തിന് അകത്ത് പ്രവേശിപ്പിക്കാതെ അതിര്‍ത്തിയില്‍ വെച്ചുതന്നെ പായിക്കാന്‍ സാധിച്ചാല്‍ അതാണ് ഉത്തമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെട്ടുക്കിളികളെ പായിക്കാന്‍ ഓരോ ജില്ലയ്ക്കും ഡ്രോണുകളും ട്രാക്ടറുകളും നല്‍കുന്നത് കൂടുതല്‍ സഹായമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി