ദേശീയം

കരസേന ബ്രിഗേഡിയര്‍ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കരസേനയിലെ സൈനിക ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റണ്‍ കമാന്‍ഡിലെ ബ്രിഗേഡിയറായ വികാസ് സാമ്യാല്‍ ആണ് ഇന്ന് രാവിലെ മരിച്ചത്. 

കൊല്‍ക്കത്തയിലെ ഈസ്റ്റണ്‍ കമാന്‍ഡിലെ സൈനിക ഉദ്യോഗസ്ഥനാണ് വികാസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന ബ്രിഗേഡിയറിന്റെ നില വഷളാവുകയായിരുന്നു. ബ്രിഗേഡിയറിന് ഒപ്പം കോവിഡ് ബാധിച്ച ഭാര്യയും രണ്ടു പെണ്‍മക്കളും രോഗമുക്തി നേടി. കരസേനയിലെ ആറു ഓപ്പറേഷണല്‍ കമാന്‍ഡുകളില്‍ ഒന്നാണ് ഈസ്റ്റണ്‍ കമാന്‍ഡ്. 

നിലവില്‍ രാജ്യത്ത് ആറുലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 19148 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു