ദേശീയം

കോവിഡ് സംശയിക്കുന്ന മരണത്തില്‍ മൃതദേഹം കൈമാറാന്‍ ഫലം വരുംവരെ കാക്കേണ്ട; മാര്‍ഗ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചാണ് മരിച്ചതെന്നു സംശയമുള്ളവരുടെ ശരീരം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാന്‍ ലബോറട്ടറി ടെസ്റ്റിന്റെ ഫലം വരുംവരെ കാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇവരുടെ സംസ്‌കാരം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.

കോവിഡ് സംശയമുള്ളവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകിട്ടാന്‍ താമസം വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇത്തരത്തില്‍ മരണങ്ങള്‍ ഉണ്ടായാല്‍ ശരീരം ഉടന്‍ തന്നെ ബന്ധുക്കള്‍ക്കു കൈമാറാവുന്നതാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ഗാര്‍ഗ് കത്തില്‍ പറഞ്ഞു. ലാബ് പരിശോധനാ ഫലങ്ങള്‍ക്കു കാക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മരണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം ഇവരുടെ സംസ്‌കാരം നടത്തേണ്ടത്. ഫലം പോസിറ്റിവ് ആണെങ്കില്‍ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ