ദേശീയം

ചൈനീസ് ആപ്പുകള്‍ ഡീലിറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യ മാസ്‌ക്; പ്രചാരണവുമായി ബിജെപി എംഎല്‍എ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ചൈനീസ് ആപ്പുകള്‍ ഡീലിറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യ മാസ്‌ക് പ്രചാരണവുമായി ബിജെപി. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ അനുപമ ജയ്‌സ്വാളാണ് പ്രചാരണവുമായി രംഗത്തുവന്നത്.ബിജെപി മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ് പ്രചാരണം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. നിയന്ത്രണരേഖയിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിരോധനം. നിയന്ത്രണരേഖയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ രാജ്യത്ത് ചൈനീസ് വിരുദ്ധ തരംഗം നിലനില്‍ക്കുന്നുണ്ട്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രചാരണവും നടക്കുന്നുണ്ട്. അതിനിടെയാണ് ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

ഇതിന്റെ ചുവടുപിടിച്ചാണ് ബിജെപി എംഎല്‍എയുടെ പ്രചാരണം. ചൈനീസ് ആപ്പുകള്‍ മൊബൈലില്‍ നിന്ന് നീക്കം ചെയ്യുന്നവര്‍ക്ക് മുഖാവരണം സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. യോഗി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അനുപമ ജയ്‌സ്വാളിനെ കഴിഞ്ഞ വര്‍ഷം മന്ത്രി സ്ഥാനത്ത് നീക്കുകയായിരുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത