ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് 6,330 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം 1,86,626; മരണം 8,178

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധന. ഇന്ന് 6,330 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,86,626 ആയി.

ഇന്ന് 125 പേരാണ് മരിച്ചത്. ഇതോടെ മരണം 8178 ആയി. രോഗമുക്തരായി ആശുപത്രിവിട്ടത് 8018 പേരാണ്. ഇതോടെ 1,01,172 പേര്‍ രോഗമുക്തരായി. മുംബൈയില്‍ മാത്രം 1554 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേര്‍ മരിച്ചു. ഇതോടെ മുംബൈയില്‍ രോഗികളുടെ എണ്‍പതിനായിരം കടന്നു. 5903 പേര്‍ ഡിസ്ചാര്‍ജായി.

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച മാത്രം 4343 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 57 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുന്നു.

ഇതുവരെ 1,321 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 98,932ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4,270 പേര്‍ തമിഴ്‌നാട്ടില്‍ തന്നെയുള്ളവരാണ്. ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരും 67 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രോഗമുക്തിയ നേടി ആശുപത്രിവിട്ടവര്‍ 56,021ആയി. ഇന്ന് 3,095 പേര്‍ ആശുപത്രി വിട്ടു. ചെന്നൈയില്‍ മാത്രം 2027 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം