ദേശീയം

നാട്ടുകാര്‍ മുതലയെ കൊന്നു തിന്നു;  വനം വകുപ്പ് അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍ക്കന്‍ഗിരിയി ജില്ലയിലെ കാലടപ്പള്ളി ഗ്രാമത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് മുതലയെ കൊന്നുതിന്നു. ഗ്രാമവാസികളില്‍ ചിലര്‍ സബേരി നദിയില്‍ നിന്ന് മുതലയെ പിടികൂടി കഷ്ണങ്ങളാക്കിയ ശേഷം പാകം ചെയ്തു കഴിക്കുകയായിരുന്നു.

കഴിഞ്ഞദിവസം മുതലയുടെ ആക്രമണത്തില്‍ 10 വയസുകാരന്‍ മരിച്ചിരുന്നു. രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച കുളിക്കാനായി നദിയിലിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കുട്ടികളിലൊരാളായ കൈലാഷ് മാജിയെ ഒരു മുതല വെള്ളത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പിന്നീട് വികൃതമായ കുട്ടിയുടെ മൃതദേഹം നദിയില്‍ പൊങ്ങുകയായിരുന്നു. നദിയുടെ പരിസരത്തെത്തുന്ന ആടുകളെയും പശുക്കളെയും മുതലകള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മുതലയെ കൊന്നുതിന്നതെന്നാണ് നിഗമനം. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. കടപ്പള്ളി ഗ്രാമത്തില്‍ ഒരുമുതലയെ നാട്ടുകാര്‍ പിടികൂടി കൊന്നതായി വിവരം ലഭിച്ചതായി ഡിഎഫ്ഒ പ്രദീപ് ദേബിദാസ് പറഞ്ഞു. എന്നാല്‍ മുതലയുടെ ശരീരഭാഗങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിനായി മൂന്ന് സംഘത്തെ നിയോഗിച്ചതായും ഡിഎഫ്ഒ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി