ദേശീയം

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ബിജെപി നേതാവിന് കോവിഡ്; നിതീഷ് കുമാറിന് പരിശോധന

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് ടെസ്റ്റ് നടത്തി. അദ്ദേഹം പങ്കെടുത്ത ചടങ്ങിലുണ്ടായിരുന്ന ബിജെപി നേതാവിന് കോവിഡ് സ്ഥിരീകരിച്ചിന് പിന്നാലെയാണ് അദ്ദേഹത്തിന് ടെസ്റ്റ് നടത്തിയിരിക്കുന്നത്. ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അവധേഷ് കുമാര്‍ നാരായണ്‍ സിങിനാണ് രോഗം സ്ഥിരീകരിച്ചത്.

അവധേഷിന്റെ ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് എംഎല്‍സിമാരുടെ സത്യപ്രതിജജ്ഞാ ചടങ്ങിനാണ് അവധേഷ്‌കുമാറിനൊപ്പം നിതീഷ് പങ്കെടുത്തത്. നിയസമഭ സ്പീക്കറും ഉപമുഖ്യമന്ത്രിയും അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു