ദേശീയം

അറുതിയില്ലാത്ത കോവിഡ് വിളയാട്ടം; ഇന്ന് 5,368പേര്‍ക്ക് രോഗം, 204മരണം, ശ്വാസംമുട്ടി മഹാരാഷ്ട്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനത്തിന് അറുതിയില്ലാതെ തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 5,368പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 204പേരാണ് ഇന്ന് മരിച്ചത്. 2,11,987പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 9,026പേര്‍ മരിച്ചു. 87,681പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 54.37ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം, കോവിഡ് ദുരിതം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ ഇന്ന് 861കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 22പേര്‍ മരിച്ചു. 22,987പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്. ഇതില്‍ 779പേര്‍ മരിച്ചു. നിലവില്‍ 6,973പേരാണ് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍