ദേശീയം

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ 'ജോലി'; പുതിയ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയര്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക് നല്‍കാന്‍ വ്യത്യസ്തമായ ശിക്ഷ കണ്ടുപിടിച്ചിരിക്കുയാണ് മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലാ ഭരണകൂടം. മാസ്‌ക് വയ്ക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും പുറത്തിറങ്ങുന്നവരെ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലും ചെക്ക്‌പോസ്റ്റുകളിലും മൂന്നുദിവസം വോളന്റിയര്‍മാരായി നിയോഗിക്കാനാണ് തീരുമാനം. കൂടാതെ പിഴയും ചുമത്തും. 

സംസ്ഥാനത്ത് നടന്നുവരുന്ന 'കില്‍ കൊറോണ' ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ നടപടി. ജില്ലാ കലക്ടര്‍ കൗശലേന്ദ്ര വിക്രം സിങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഞായറാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. 

നിലവില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുറത്തിറങ്ങുന്നവര്‍ക്ക് പിഴമാത്രമാണ് ഈടാക്കുന്നത്. വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് കൂടുതലെത്തിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

ഇന്‍ഡോര്‍, ഭോപ്പാല്‍, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി. 

'കില്‍ കൊറോണ' ക്യാമ്പയിന്റെ ഭാഗമായി മധ്യപ്രദേശ് സര്‍ക്കാര്‍ കോവിഡ് രോഗികളെ കണ്ടെത്താനായി ഡോര്‍ ടു ഡോര്‍ പരിശോധന നടത്തുന്നുണ്ട്. ഞായറാഴ്ച 51കോവിഡ് പോസിറ്റീവ് കേസുകളാണ് ഗ്വാളിയറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ജില്ലയില്‍ 528പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍