ദേശീയം

കൂടുതല്‍ ആരോഗ്യവിദഗ്ധരെ വിട്ടുതരണം; കേരളത്തിന്റെ സഹായം വീണ്ടും ആവശ്യപ്പെട്ട് താക്കറെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡിന് എതിരായ പ്രതിരോധത്തില്‍ കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കേരളത്തിലെ കൂടുതല്‍ ആരോഗ്യവിദഗ്ധരുടെ സേവനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നെത്തി മുംബൈയില്‍ സേവനം നടത്തുന്ന ഡോക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം കത്തില്‍ അഭിനന്ദിച്ചു.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മുംബൈയിലേക്ക് നൂറു നഴ്‌സുമാരെയും 50 ഡോക്ടര്‍മാരെയും മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്‍ എത്തിയത്. 

കേരളത്തില്‍ നിന്ന് എത്തിയ സംഘം മടങ്ങുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഡോക്ടര്‍മാരെ വിട്ടുനല്‍കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടിരിക്കുന്നത്. സെവന്‍ ഹില്‍സ് ആശുപത്രി കേന്ദ്രീകരിച്ചാണ് മലയാളി ഡോക്ടര്‍മാരുടെ സംഘം പ്രവര്‍ത്തിച്ചത്. ജൂലൈ 15ഓടെ സംഘത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും കേരളത്തിലേക്ക് തിരിക്കും. അഞ്ച് സ്‌പെഷ്യലിസ്റ്റുകളും മൂന്ന് പിജി വിദ്യാര്‍ത്ഥികളും 35 എംബിബിഎസ് ഡോക്ടര്‍മാരും അടങ്ങുന്നതായിരുന്നു മുംബൈ മിഷന്‍ സംഘം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്