ദേശീയം

വെളളപ്പൊക്കത്തില്‍ കന്നുകാലികള്‍ ഒലിച്ചുപോകുന്നു; ദാരുണ ദൃശ്യം 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ഗുജറാത്തില്‍ പരക്കെ മഴ അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴയാണ് ലഭിച്ചത്. വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. പോര്‍ബന്തര്‍, ഗിര്‍, ജുനഗഡ് തുടങ്ങിയ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് ലഭിക്കുന്നത്.

വരുന്ന മൂന്ന് ദിവസവും സൗരാഷ്ട്ര, വടക്ക്, തെക്ക് ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനിടെ ജുനഗഡില്‍ കനത്ത മഴയില്‍ പാലം ഒലിച്ചുപോയി. 30 വര്‍ഷം പഴക്കമുളള പാലമാണ് ഒലിച്ചുപോയത്. പുറംലോകവുമായി ബന്ധമില്ലാതെ ഒരു ഗ്രാമം തന്നെ ഒറ്റപ്പെട്ടു.

അതിനിടെ വെളളപ്പൊക്ക കെടുതി നേരിടുന്ന രാജ്‌കോട്ടില്‍ നിന്നുളള ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഖിജാദിയ മോട്ട ഗ്രാമത്തില്‍ വെളളപ്പൊക്കത്തില്‍ കന്നുകാലികള്‍ ഒലിച്ചുപോകുന്ന ദാരുണ ദൃശ്യമാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി