ദേശീയം

കര്‍ണാടകയില്‍ ബീഫ് നിരോധനം; നിയമ നിര്‍മാണം ഉടന്‍ എന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഗോഹത്യയും ബീഫിന്റെ ഉപയോഗവും നിരോധിക്കുമെന്ന് കര്‍ണാടക. ഇതിനായി ഉടന്‍ തന്നെ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന മൃഗ സംരക്ഷണ മന്ത്രി പ്രഭൂ ചൗഹാന്‍ പറഞ്ഞു.

നിരവധി സംസ്ഥാനങ്ങള്‍ ഗോഹത്യ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ച് കര്‍ണാടകയും ഉടന്‍ തന്നെ നിയമ നിര്‍മാണം നടത്തും. ബീഫ് കഴിക്കുന്നതും സംസ്ഥാനത്ത് നിരോധിക്കും.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിലവിലുള്ള അവസ്ഥ മാറിയാല്‍ ബീഫ് നിരോധനം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി വേണ്ടിവന്നാല്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു