ദേശീയം

സ്‌പെഷ്യല്‍ ട്രെയിനുകളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി റെയില്‍വേ ; പുതുക്കിയ സമയക്രമം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ. പുതിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിദിന ട്രെയിന്‍ സര്‍വീസുകളെല്ലാം ഓഗസ്റ്റ് വരെ റദ്ദാക്കിയിരിക്കുകയാണ്. പകരം സ്‌പെഷ്യല്‍ ട്രെയിനുകളാണ് ഓടിക്കുന്നത്.

ഈസ്‌റ്റേണ്‍ സോണിലെ ട്രെയിനുകളുടെ സമയക്രമമാണ് ഇന്നുമുതൽ മാറുന്നത്. എല്ലാദിവസവും സര്‍വീസ് നടത്തിയിരുന്ന മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളെല്ലാം ഓഗസ്റ്റ് 12 വരെ റദ്ദാക്കിയതായി ഈസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു.

എന്നാല്‍ രാജധാനിയുടെ റൂട്ടിലും നിരക്കിലും ഉള്ള സ്‌പെഷല്‍ ട്രെയിനുകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ സമയക്രമം അനുസരിച്ച്

ഹൗറയില്‍ നിന്നും പാട്‌ന വഴി ഡല്‍ഹിയ്ക്ക് പോകുന്ന ഹൗറ സ്‌പെഷ്യല്‍ ശനിയാഴ്ചകളിലാകും യാത്ര തിരിക്കുക. തിരിച്ച് ഡല്‍ഹിയില്‍ നിന്നുള്ള ഹൗറ സ്‌പെഷ്യല്‍ തീവണ്ടി ഞായറാഴ്ചകളിലാണ് യാത്ര ആരംഭിക്കുക.

ഹൗറയില്‍ നിന്നും ധന്‍ബാദ് വഴി ഡല്‍ഹിയിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ഇനി മുതല്‍ വ്യാഴാഴ്ചകളിലാകും പുറപ്പെടുക. ഡല്‍ഹിയില്‍ നിന്നും തിരിച്ച് ഹൗറയിലേക്കുള്ള ( ധന്‍ബാദ് വഴി) ട്രെയിന്‍ വെള്ളിയാഴ്ചയും പുറപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി