ദേശീയം

ബിജെപി എംഎല്‍എ മാര്‍ക്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് പാര്‍ട്ടി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍.നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഹെംതാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയിയെ തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തുള്ള  മാര്‍ക്കറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കൊലപ്പടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു. 

പട്ടികജാതി സംവരണമണ്ഡലമാണ് ഹെംതാദ്. ഇവിടെ സിപിഎം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. 

രാവിലെ പ്രദേശവാസികളാണ് എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. എംഎല്‍എയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം അറിയിക്കാമെന്ന് പൊലീസ് പറഞ്ഞു. 

ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ പറഞ്ഞു. നേതാക്കളെ കൊലപ്പെടുത്തിയതുകൊണ്ട് ബംഗാൡ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും വാര്‍ഗിയ ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി