ദേശീയം

ഭര്‍ത്താവിനെ നടുറോഡില്‍ തടഞ്ഞ് യുവതി, കാറിന്റെ ബോണറ്റില്‍ കയറിനിന്ന് ബഹളമുണ്ടാക്കി; വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടുറോഡില്‍ സ്ത്രീയും അവരുടെ ഭര്‍ത്താവും തമ്മിലുണ്ടായ വാക്കേറ്റം വലിയ ഗതാഗത തടസ്സത്തിന് കാരണമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. 

വെള്ള നിറത്തിലുള്ള വാഹനത്തില്‍ എത്തിയ യുവതി കറുത്ത എസ് യു വി കാറിലുണ്ടായിരുന്ന അവരുടെ ഭര്‍ത്താവിന്റെ നേര്‍ക്ക് റോഡില്‍ വച്ച് ആക്രോശിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിന് മുകളില്‍ കയറിനിന്നായിരുന്നു യുവതി ബഹളമുണ്ടാക്കിയത്. ഈ കാഴ്ച കാണാന്‍ റോഡില്‍ വളരെ പെട്ടെന്ന് ആളുകള്‍ കൂടുകയും ചെയ്തു. 

ട്രാഫിക് പൊലീസ് എത്തി ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഭാഗം പൂര്‍ണ്ണമായും ബ്ലോക്ക് ആയി. കാറില്‍ ഡ്രൈവിങ് സീറ്റിലായിരുന്ന യുവാവ് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ യുവതി അയാളെ പിടിക്കുകയും പ്രഹരിക്കുകയും ചെയ്തു. പൊലീസ് ഇയാളെ ഫൂട്ട്പാത്തിലേക്ക് മാറ്റി ഇരുത്തിയപ്പോള്‍ യുവതി കാറില്‍ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ നേര്‍ക്ക് കുതിച്ചെത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്നവര്‍ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. 

സംഭവത്തില്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരു ഒരുങ്ങിയില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം ഗതാഗതനിയമങ്ങള്‍ തെറ്റിച്ചതിന് യുവതിയില്‍ നിന്ന് പിഴ ഈടാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി