ദേശീയം

നവംബറോടെ ആഭ്യന്തര വിമാനങ്ങൾ; 60 ശതമാനം സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ആലോചനയിലെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. 60 ശതമാനം സർവീസുകൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്. 

കോവിഡിന് മുമ്പ് സർവീസ് നടത്തിയിരുന്ന 55 മുതൽ 60 ശതമാനം വരെയുള്ള ആഭ്യന്തര വിമാന സർവീസുകളാണ് പുനഃരാരംഭിക്കാൻ ആലോചിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബറിൽ വിമാന സർവീസുകൾ തുടങ്ങാമെന്നാണ് കരുതുന്നത്.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതിഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. വ്യാഴാഴ്ച 32,695 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 9.69 ലക്ഷമായി. ഇതുവരെ 24,915 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ