ദേശീയം

അവിഹിതബന്ധം: ഭാര്യയെയും ബന്ധുവിനെയും അടിച്ചുകൊന്നു; ഭര്‍ത്താവും സഹോദരനും ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെയും ബന്ധുവിനെയും ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായുളള തെരച്ചില്‍ ആരംഭിച്ചു.

പഞ്ചാബിലെ ഭട്ടിണ്ഡയിലാണ് സംഭവം. റൂബി കൗര്‍(30), രജിന്ദര്‍ സിങ്(32) എന്നിവരാണ് കൊലപ്പെട്ടത്.  റൂബി കൗറിന്റെ ഭര്‍ത്താവും സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. രജിന്ദര്‍ സിങ്ങ് റൂബി കൗറിന്റെ ഭര്‍ത്താവായ ബല്‍ദേവ് സിങ്ങിന്റെ ബന്ധുവാണ്.

റൂബിയൊടൊപ്പം രജിന്ദര്‍ സിങ്ങിനെ കണ്ടതാണ് പ്രകോപനത്തിന് കാരണം. തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം തത്ക്ഷണം ഇവര്‍ മരിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി