ദേശീയം

ബൈക്കിലെത്തിയ സംഘം പേഴ്‌സും മൊബൈലും കവര്‍ന്നു; എടിഎം പിന്‍ ചോദിക്കാന്‍ തിരിച്ചെത്തി; പിടികൂടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

നോയിഡ: മൊബൈല്‍ ഫോണും വാലറ്റും കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട രണ്ടംഗസംഘത്തെ പൊലീസ് പിടികൂടി. പൊലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വെടിവെപ്പിലൂടെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

രാത്രി ഭക്ഷണം കഴിക്കാനെത്തിയ  ആളെ തോക്ക് ചൂണ്ടി ബൈക്കിലെത്തിയ സംഘം വാലറ്റും മൊബൈല്‍ ഫോണും കവരുകയായിരുന്നു. വാലറ്റില്‍ കുറച്ച് പണവും ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്, അധാര്‍  കാര്‍ഡ് എന്നിവയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പഴ്‌സ് കവര്‍ന്ന സംഘം ഉടന്‍ തന്നെ തിരിച്ചെത്തി എടിഎമ്മിന്റെ പിന്‍ നമ്പര്‍ ചോദിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഇയാള്‍ മോഷണം നടത്തിയ വിവരം പൊലീസിനെ അറിയിച്ചു. പ്രദേശത്തെ പൊലീസ് സുരക്ഷാ പരിശോധനയില്‍ ബൈക്ക് നിര്‍ത്തിയിരുന്നതായും പൊലീസ് പറയുന്നു. വാഹന പരിശോധനയ്ക്കിടെ ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് പൊലീസ് വെടിവച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

രാജ്യത്ത്് നിര്‍മ്മിച്ച രണ്ട് പിസ്റ്റലുകളും ഇവര്‍ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു