ദേശീയം

വിവാഹം വൈകുന്നു; ദേവിയെ പ്രീതിപ്പെടുത്താന്‍ മനുഷ്യന്റെ തല അറുത്ത് ബലി; പൈശാചികം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ദേവിയെ പ്രീതിപ്പെടുത്താന്‍ മനുഷ്യന്റെ തലയറുത്ത് ബലി നല്‍കി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് ഉദയ് പ്രകാശ് ശുക്ല (25) യെ പൊലീസ് അറസ്റ്റ് ചെയ്തു. 

തന്റെയും സഹോദരങ്ങളുടേയും വിവാഹം വേഗത്തില്‍ കഴിയാന്‍ വേണ്ടിയാണ് ഉദയ് പ്രകാശ് ഈ ക്രൂരത നടത്തിയത്. ബാബുറാം എന്ന 60കാരന്റെ തലയറുത്താണ് ബലി നടത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉദയ് പ്രകാശിനെ പൊലീസ് പിടികൂടി. 

വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഉദയ് പ്രകാശിന്റേയും അഞ്ച് സഹോദരന്‍മാരുടേയും വിവാഹം കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു പുരോഹിതന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഉറങ്ങിക്കിടക്കുന്ന വയോധികനായ ഒരാളുടെ തല വെട്ടി ബലി നല്‍കി ദൈവത്തെ പ്രീതിപ്പെടുത്തിയാല്‍ വിവാഹം കഴിയുമെന്ന് പുരോഹിതന്‍ ഇവരോട് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഉദയ് പ്രകാശ് 60കാരന്റെ തലയറുത്തതെന്നും നാട്ടുകാര്‍ വിശദീകരിച്ചു.

ഇയാളുടെ തല അറുത്ത ശേഷം ഉദയ് ഉച്ചത്തില്‍ അലറിക്കരഞ്ഞു. ഇതോടെ സംഭവ സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടി. തന്നെ അറസ്റ്റ് ചെയ്യാന്‍ ഇയാള്‍ ആള്‍ക്കൂട്ടത്തിനോട് ആവശ്യപ്പെട്ടു. പിന്നീട് പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ സംസാരിച്ചതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

മരിച്ച ബാബുറാമുമായി തനിക്ക് യാതൊരു മുന്‍ വൈരാഗ്യവുമുണ്ടായിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വിവാഹം നടക്കാന്‍ ദേവിയെ പ്രീതിപ്പെടുത്താനായാണ് താന്‍ ബലി നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; 1250 കോടി ഡോളര്‍ ജീവകാരുണ്യത്തിന്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍