ദേശീയം

കോവിഡ് രോഗമുക്തി നിരക്ക് 64 ശതമാനത്തിലേക്ക്, 24  മണിക്കൂറിനിടെ രോഗം ഭേദമായത് 36,145 പേര്‍ക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും രോഗമുക്തി നിരക്ക് ആനുപാതികമായി വര്‍ധിക്കുന്നത് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നു. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 64 ശതമാനത്തിലേക്ക് അടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 63.91 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്.

24 മണിക്കൂറിനിടെ 36,145 ആളുകളാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 8,85,576 ആയി ഉയര്‍ന്നു.  കോവിഡ് ബാധിച്ച് ചികിത്സയിലുളളവരും രോഗമുക്തി നേടിയവരും തമ്മിലുളള അന്തരം 4,17,694 ആയി വര്‍ധിച്ചു. നിലവില്‍ 4,67,882 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം ഉയരുകയാണ്. 24 മണിക്കൂറിനിടെ 48,661 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 705 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നു. ഇതുവരെ 32063 പേരാണ്  രോഗം ബാധിച്ച് മരിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു