ദേശീയം

മുഖ്യമന്ത്രിയുടെ ഭാര്യയുടെയും  മക്കളുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ്; ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രിയില്‍ തുടരും

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: കോവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ആശുപത്രിയില്‍ തുടരും. അതേസമയം അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്.

ഞായറാഴ്ചയാണ് ശിവരാജ്‌സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. മൂവരും പതിനാലും ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയായ ചിരയുവിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 61 കാരനായ മുഖ്യമന്ത്രി തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി