ദേശീയം

തുരുതുരെ കൂട്ടിയിടി, ഒന്നിനു പിറകേ ഒന്നായി നാലു ബൈക്കുകൾ ; അത്യപൂർവ അപകടം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വാഹനാപകടങ്ങൾ സംബന്ധിച്ച് നിരവധി വാർത്തകളാണ് ദിനംപ്രതി നമുക്ക് മുന്നിലെത്തുന്നത്. എന്നാൽ ഒരേദിശയിൽ സഞ്ചരിച്ച നാല് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

കർണാടകയിലെ ഒരു റോഡിൽ ഉണ്ടായ അപകടത്തിന്റെ  സിസിടിവി ദൃശ്യമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മുന്നിൽ പോയ ബൈക്കുകാരൻ വലത്തോട്ട് തിരിക്കാൻ ശ്രമിച്ചിട്ട് പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതാണ് അപകട കാരണം. പുറകെ വന്ന മൂന്നു ബൈക്കുകളും ബ്രേക്ക് പിടിച്ചെങ്കിലും കൂട്ടിയിടിച്ച് റോഡിൽ വീണു.

നാല് ബൈക്കുകളിലായി ഒൻപത് പേരാണ് യാത്ര ചെയ്തിരുന്നത്. ഒരു ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടത്തിൽ ആർക്കും കാര്യമായ പരുക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ