ദേശീയം

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് പരിശോധന; റെക്കോര്‍ഡിട്ട് ഉത്തര്‍പ്രദേശ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് പരിശോധന. 24 മണിക്കൂറിനിടെ ഒരു ലക്ഷം പരിശോധനയാണ് നടത്തിയത്. ഒരു മണിക്കൂറിനുളളില്‍ വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണ് ജനങ്ങളില്‍ നടത്തിയത്.

ജൂലൈ 27 വരെയുളള കണക്ക് അനുസരിച്ച് 19 ലക്ഷം പരിശോധനകളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ജൂലൈ 18 വരെ 15 ലക്ഷം ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചുരുങ്ങിയ ദിവസം കൊണ്ട് നാലു ലക്ഷം പരിശോധനകളാണ് നടത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍
 വ്യക്തമാക്കുന്നു. 

കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചത് വഴി കോവിഡ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാന്‍ സാധിച്ചതായി ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പറയുന്നു. നിലവില്‍ 3 മുതല്‍ നാലുശതമാനം വരെയാണ് കോവിഡ് പോസിറ്റീവിറ്റി നിരക്ക്. കൂടുതല്‍ പരിശോധനകള്‍ നടത്തി കോവിഡ് വ്യാപനം തടയാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

നിലവില്‍ 26,204 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 70000ലധികം ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 42,833 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി