ദേശീയം

ഓടുന്ന ട്രെയിനില്‍ നിന്ന് പിന്നാക്കം ചാടി, നിയന്ത്രണം വിട്ട് ബോഗിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍; അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിപ്പോകുന്നതിന് മുന്‍പ് യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വലിച്ച് കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലൂടെ കടന്നുപോകുകയാണ് ട്രെയിന്‍. ഈ സമയത്ത് ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന്‍ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ട്രെയിന്‍ ഓടുന്നതിന്റെ എതിര്‍ദിശയിലാണ് യാത്രക്കാരന്‍ ചാടിയത്. നിയന്ത്രണം വിട്ട് യാത്രക്കാരന്‍ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിപ്പോകുന്നതിന് മുന്‍പ് വലിച്ചു കയറ്റുകയായിരുന്നു. 52 വയസുളള യാത്രക്കാരന്‍ വീഴുന്നതിനിടെ അതേ ബോഗിയില്‍ നിന്ന് തന്നെ ചാടാന്‍ ശ്രമിച്ച മറ്റൊരു യാത്രക്കാരനും നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു