ദേശീയം

ബക്രീദിന് അനധികൃത കശാപ്പ് തടയാന്‍ ഹര്‍ജി; ഇടപെടില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബക്രീദിന് അനധികൃതമായി മൃഗങ്ങളെ കശാപ്പു ചെയ്യുന്നതു തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. ഹര്‍ജിക്കാരിക്ക് ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

അനധികൃതമായ കശാപ്പ് വന്‍തോതിലുള്ള മലിനീകരണത്തിനു കാരണമാവുന്നുണ്ടെന്നും അവശിഷ്ടങ്ങള്‍ യമുനയിലേക്കാണ് തള്ളുന്നതെന്നും കാണിച്ചാണ്, നിയമ വിദ്യാര്‍ഥിയായ ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. ഇതു തടയാന്‍ ഉത്തരവു പുറപ്പെടുവിക്കണമെന്നായിരുന്നു ആവശ്യം.

യമുനയിലെ മലിനീകരണം ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായ കശാപ്പു തടയണമെന്ന പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. ആരൊക്കെയാണ് നിയമ ലംഘകര്‍ എന്ന് അധികൃതരെ അറിയിക്കാവുന്നതാണെന്ന്, ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം