ദേശീയം

തമിഴ്‌നാടും ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി, ഞായറാഴ്ചകളില്‍ സമ്പൂര്‍ണ അടച്ചിടല്‍; അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഇ- പാസ് നിര്‍ബന്ധം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടി. ഓഗസ്റ്റ് 31 വരെയാണ് നീട്ടിയത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം സംസ്ഥാനത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഞായറാഴ്ചകളില്‍ ഒരു ഇളവും അനുവദിക്കില്ല. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാണ്.

കോവിഡ് വ്യാപനം രൂക്ഷമായി അനുഭവിക്കുന്ന തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈയില്‍ പകുതി ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാനാണ് സ്വകാര്യ സ്ഥാപനങ്ങളെ ഇതുവരെ അനുവദിച്ചിരുന്നത്. ഇത് 75 ശതമാനമാക്കി ഉയര്‍ത്തി.  പലചരക്ക്, പച്ചക്കറി കടകള്‍ വൈകീട്ട് ഏഴുമണി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

രാത്രി ഒന്‍പത് മണിവരെ പാര്‍സല്‍ സര്‍വീസുകള്‍ അനുവദിക്കും. അവശ്യ, അവശ്യ ഇതര വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഇ- കോമേഴ്‌സ് സ്ഥാപനങ്ങളെ അനുവദിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍