ദേശീയം

പ്രളയക്കെടുതി വിലയിരുത്താന്‍ പോയ എംഎല്‍എ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി , അത്ഭുതകരമായ രക്ഷപ്പെടല്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പിത്തോര്‍ഗഡ് : പ്രളയക്കെടുതി വിലയിരുത്താനായി എത്തിയ എംഎല്‍എ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വെള്ളപ്പാച്ചിലിലേക്ക് തെന്നിവീണ എംഎല്‍എയെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പിടിച്ചതോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. 

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ ഹരീഷ് ധാമിയാണ് വന്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിത്തോര്‍ഗഡിലെ ധാര്‍ച്ചുല മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രളയജലത്തെത്തുടര്‍ന്നുണ്ടായ അരുവിയിലേക്ക് തെന്നിവീണത്. 

മണ്ണും ചെളിയും മാലിന്യങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന അഴുക്കുവെള്ളത്തിലേക്കാണ് എംഎല്‍എ വീണത്. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ താങ്ങിയെടുത്ത് കരക്കെത്തിക്കുകയായിരുന്നു. എംഎല്‍എയ്ക്ക് ചെറിയ പരുക്കുകള്‍ പറ്റിയിട്ടുണ്ട്. പെട്ടെന്ന് വെള്ളം കുതിച്ചെത്തിയപ്പോള്‍ ബാലന്‍സ് തെറ്റുകയായിരുന്നു എന്ന് ഹരീഷ് ധാമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ