ദേശീയം

ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  മെട്രോ നഗരമായ ബംഗളൂരുവില്‍ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി. എഡിജിപി ഭാസ്‌ക്കര്‍ റാവുവിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. എഡിജിപി കമല്‍ പന്ത് ആണ് പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍. 

നഗരത്തിലെ കോവിഡ് വ്യാപനത്തിന്റെ തുടക്കക്കാലം മുതല്‍ ഭാസ്‌ക്കര്‍ റാവുവായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍. സിറ്റി പൊലീസ് കമ്മീഷണര്‍ എന്ന നിലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മാറ്റം. ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്കാണ് ഭാസ്‌ക്കര്‍ റാവുവിനെ മാറ്റിയത്. കമല്‍ പന്ത് നിലവില്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിയാണ്. ബി ദയാനന്ദയെയാണ് ഒഴിവു വന്ന ഇന്റലിജന്‍സ് വിഭാഗം മേധാവി സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി