ദേശീയം

നെറ്റ്, ജെഎന്‍യുഇഇ, ഐസിഎആര്‍ പരീക്ഷകള്‍; അപേക്ഷ തീയതി വീണ്ടും നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നെറ്റ്, എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ അയക്കാനുള്ള തീയതി നീട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). യുജിസി നെറ്റ് 2020, സിഎസ്‌ഐആര്‍ നെറ്റ് 2020, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഎന്‍യുഇഇ 2020), ഐസിഎആര്‍ പരീക്ഷ എന്നിവയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്. 

ജൂണ്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് ജൂണ്‍ 15ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. 

നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് 19 മഹാമാരി ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ