ദേശീയം

ഭാര്യ വില്‍പ്പനയ്ക്ക്, ചിത്രവും ഫോണ്‍ നമ്പറും സോഷ്യല്‍മീഡിയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മോട്ടോര്‍ സൈക്കിള്‍ വേണം എന്ന ആവശ്യം ഭാര്യയുടെ വീട്ടുകാര്‍ നിറവേറ്റാത്തതില്‍ കുപിതനായ ഭര്‍ത്താവ് യുവതിയെ വില്‍പ്പനയ്ക്ക് വെയ്ക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പറും പങ്കുവെച്ചായിരുന്നു അപമാനിച്ചത്. 

അസാധാരണമായി വിവിധയിടങ്ങളില്‍ നിന്ന് നിരവധി കോളുകള്‍ വന്നതോടെ, കാര്യം അന്വേഷിച്ച യുവതി തന്നെ ഫെയ്‌സ്ബുക്കിലൂടെ ഭര്‍ത്താവ് അപമാനിച്ചതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.ഉത്തര്‍പ്രദേശില്‍ മെഹ്‌നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

മോട്ടോര്‍ സൈക്കിള്‍ ആവശ്യപ്പെട്ട് ഭാര്യയെ പുനീത് സ്ഥിരമായി മര്‍ദ്ദിക്കാറുണ്ട്. മര്‍ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി, അവരുടെ വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായ പുനീത് ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പറും സഹിതം ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്ന് നിരവധി അസാധാരണമായ കോളുകള്‍ യുവതിയെ തേടി എത്തി. സംഭവം മനസിലാക്കിയ ഭാര്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പുനീതിനെ ജയിലില്‍ അടച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ