ദേശീയം

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു; കര്‍ണാടകയില്‍ 4000ന് മുകളില്‍, ആശങ്ക തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനത്തിന് ശമനമില്ല. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 1286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 11 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണം സംഭവിച്ചവരുടെ എണ്ണം 208 ആയി ഉയര്‍ന്നു. 

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25872 ആയി ഉയര്‍ന്നു. ഇന്നുമാത്രം 610 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൊത്തം 14316 പേര്‍ക്ക് രോഗം ഭേദമായതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ ഇന്നുമാത്രം 267 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4063 ആയി ഉയര്‍ന്നു. ഇന്നുമാത്രം 111 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൊത്തം 1514 പേര്‍ ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2494 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 53പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം