ദേശീയം

24 മണിക്കൂറിനിടെ 5355 പേര്‍ക്ക് കോവിഡ് രോഗമുക്തി, ആശുപത്രി വിട്ടവര്‍ 1.10 ലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗവ്യാപനം ഉയരുന്നതിന്റെ ആശങ്കയ്ക്കിടെ, ആശ്വാസ കണക്കുമായി കേന്ദ്രസര്‍ക്കാര്‍. 24 മണിക്കൂറിനിടെ 5355 പേര്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ കോവിഡ് രോഗമുക്തി നിരക്ക് വീണ്ടും 48 ശതമാനത്തിന് മുകളില്‍ എത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നിലവില്‍ 48.27 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 47.99 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസവും ഇന്നത്തെ പോലെ ഒന്‍പതിനായിരത്തിന് മുകളിലായിരുന്നു കോവിഡ് കണക്ക്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഇന്നത്തെ അപേക്ഷിച്ച് കുറവായിരുന്നു. കഴിഞ്ഞ ദിവസം 3804പേരാണ് രോഗമുക്തി നേടിയത്. 

കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതോടെ, മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,462 ആയി ഉയര്‍ന്നു. നിലവില്‍ 1,10,960 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ന് 9851 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് മരണം 6343 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി