ദേശീയം

ലൈംഗിക സുഖത്തിന് 30കാരന്‍ രണ്ടടി നീളമുളള മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ജനനേന്ദ്രിയം വഴി ശരീരത്തിലേക്ക് കുത്തിക്കയറ്റി, ശസ്ത്രക്രിയ; അപൂര്‍വ്വ സംഭവം

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ അപൂര്‍വ്വ സംഭവം. ലൈംഗിക വൈകൃതത്തിന് അടിപ്പെട്ട യുവാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ജനനേന്ദ്രിയം വഴി ശരീരത്തിലേക്ക് കുത്തിക്കയറ്റി. കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടി എത്തിയ യുവാവിന്റെ മൂത്രസഞ്ചിയില്‍ നിന്ന് കേബിള്‍ പുറത്തെടുത്തു. 

ഗുവാഹത്തിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 30കാരന്റെ മൂത്രസഞ്ചിയില്‍ നിന്നാണ് കേബിള്‍ പുറത്തെടുത്തത്. രണ്ടടി നീളമുളള കേബിള്‍ അബദ്ധത്തില്‍ വിഴുങ്ങി എന്ന് നുണ പറഞ്ഞ് കൊണ്ടാണ് യുവാവ് ചികിത്സ തേടി എത്തിയത്.  കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് സര്‍ജനെ സമീപിച്ചത്. 

പരിശോധനയില്‍ കേബിള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിട്ടും വയറ്റില്‍ കേബിള്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെ ഗുവാഹത്തിയിലെ അറിയപ്പെടുന്ന സര്‍ജനായ വലിയുള്‍ ഇസ്ലാം ഓപ്പറേഷന്‍ ടേബിളില്‍ വച്ച് യുവാവിന്റെ എക്‌സ്- റേ എടുത്തപ്പോഴാണ് നുണ പൊളിഞ്ഞത്.

30കാരന്റെ മൂത്രസഞ്ചിയില്‍ കേബിള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ തുടരുകയും കേബിള്‍ പുറത്തെടുക്കുകയുമായിരുന്നു. ലൈംഗിക സുഖം ലഭിക്കുന്നതിന് വേണ്ടി യുവാവ് ജനനേന്ദ്രിയം വഴി കേബിള്‍ ശരീരത്തിലേക്ക് കുത്തിക്കയറ്റുകയായിരുന്നു. യുവാവിന് ലൈംഗിക വൈകൃതമുളളതായി സര്‍ജന്‍ വലിയുള്‍ ഇസ്ലാം പറയുന്നു. തന്റെ 25 വര്‍ഷത്തെ മെഡിക്കല്‍ പ്രാക്ടീസിന് ഇടയില്‍ ഇതാദ്യത്തെ സംഭവമാണെന്നും ഡോക്ടര്‍ പറഞ്ഞു.

കേബിള്‍ ശരീരത്തിന് അകത്തേയ്ക്ക് കയറ്റി അഞ്ചുദിവസത്തിന് ശേഷമാണ് യുവാവ് ചികിത്സ തേടി എത്തിയത്. യുവാവ് സത്യം പറഞ്ഞിരുന്നുവെങ്കില്‍ ശസ്ത്രക്രിയ ഒഴിവാക്കാമായിരുന്നുവെന്നും ജനനേന്ദ്രിയം വഴി തന്നെ ഇതിനെ പുറത്ത് എടുക്കാന്‍ കഴിയുമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്